---
title: "പിണറായിയിൽ തെങ്ങ് പൊട്ടിവീണ് പെയിൻ്റിംഗ് തൊഴിലാളിയായ  ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്"
english_title: "A painting worker, a biker, was seriously injured after a coconut tree fell on him in Pinarayi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291920/a-painting-worker-a-biker-was-seriously-injured-after-a-coconut-tree-fell-on-him-in-pinarayi"
published_at: "2025-05-24T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68316ab59fe5e_683155a15e7a7_accident.jpg"
keywords: []
---

# പിണറായിയിൽ തെങ്ങ് പൊട്ടിവീണ് പെയിൻ്റിംഗ് തൊഴിലാളിയായ  ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

> **Lead Summary:** പിണറായി: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽവീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്.

## Article Content

പിണറായി: തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പെയിൻറിങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽവീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മഴയത്ത് വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിണറായി - പാറപ്രം റോഡിൽവെച്ച് തെങ്ങിന്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്രചെയ്തിരുന്ന ബൈക്കിനുമുകളിൽ പതിച്ചത്.

അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291920/a-painting-worker-a-biker-was-seriously-injured-after-a-coconut-tree-fell-on-him-in-pinarayi)