പാനൂർ :(www.panoornnews.in) പാനൂരിൽ മുസ്ലിം ലീഗിൻ്റെയും, ബിജെപിയുടെയും കൊടികളും, ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച നിലയിൽ
പാനൂരിനടുത്ത് സെൻട്രൽ എല്ലാങ്കോടാണ് സംഭവം. രണ്ട് ദിവസം മുമ്പ് ബി ജെ പി ഉയർത്തിയ ശിവജിയുടെ ഫ്ലക്സ് ബോർഡും,കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെയാണ് മുസ്ലിം ലീഗ്,എസ്.എസ്.എഫ് കൊടിമരത്തിനും സായാഹ്ന വിശ്രമ കേന്ദ്രത്തിനും നേരെ അക്രമം ഉണ്ടായത്.



അക്രമ സ്ഥലം ലീഗ് നേതാക്കളായ പി.കെ ഷാഹുൽ ഹമീദ്,പി.കെ ഇബ്രാഹിം ഹാജി, പി.പിഎ സലാം,പി.പി അലി തുടങ്ങിയ വിവിധ നേതാക്കൾ സന്ദർശിച്ചു.
ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Muslim League and BJP flags and billboards vandalized in Panur
