---
title: "കോഴിക്കോട് ബേപ്പൂരിൽ ലോഡ്ജ് മുറിയിൽ  കഴുത്തറുത്ത നിലയിൽ മൃതദേഹം; അന്വേഷണം തുടങ്ങി"
english_title: "Body found with throat slit in lodge room in Beypore, Kozhikode; Investigation launched"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291912/body-found-with-throat-slit-in-lodge-room-in-beypore-kozhikode-investigation-launched"
published_at: "2025-05-24T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6831632ce1da9_download_(1).jpg"
keywords: []
---

# കോഴിക്കോട് ബേപ്പൂരിൽ ലോഡ്ജ് മുറിയിൽ  കഴുത്തറുത്ത നിലയിൽ മൃതദേഹം; അന്വേഷണം തുടങ്ങി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശി സോളമന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശി സോളമന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ലോഡ്ജിന്റെ ഉടമ മുറിയിലേക്ക് എത്തിയപ്പോഴാണ് മുറിക്ക് പുറത്ത് രക്തം കണ്ടത് . പിന്നാലെ മുറി തുറന്ന് നോക്കിയപ്പോൾ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.പൊലീസ് എ സി പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291912/body-found-with-throat-slit-in-lodge-room-in-beypore-kozhikode-investigation-launched)