May 24, 2025 03:41 PM

പാനൂർ : (www.panoornews.in)അഴിയൂർ ഗ്രാമപഞ്ചായത്ത് തൈയുള്ളതിൽ സമീറിന്റെ ഉടമസ്ഥതയിലുള കൊക്കോന്റെവിട പറമ്പിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.

കൂടെയുണ്ടായിരുന്ന തൊഴിലാളി രക്ഷപ്പെട്ടു. ഇന്നുച്ചയോടെയാണ് അപകടം നടന്നത്.രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്.

അതിനിടെ മണ്ണിടിയുകയായിരുന്നു.കരിയാട് മുക്കാളിക്കരയിലെ കുളത്ത് വയൽ വീട് സാമി കുട്ടിയുടെ മകൻ രജീഷ് (48) ആണ് മരണപ്പെട്ടത്.

കൂടെ ഉള്ള ചാലിമേൽ വേണുവിനെ തലശേരി കൊടുവള്ളി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


മാഹി -വടകര ഫയർ ഫോയ്സും പോലിസും നാട്ടുക്കാരും ചേർന്ന് മൂന്ന് മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Kariyad native dies in accident while digging well in Azhiyur near Mahe

Next TV

Top Stories










News Roundup