(www.panoornews.in)പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസില്‍ കെ.കിരണ്‍രാജിനെയാണ്(17)ഇന്ന്ഉച്ചക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിമുക്തഭടന്‍ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപത്രി സ്റ്റാഫ് നേഴ്‌സ് മയൂരിയുടെയും മകനാണ്. സഹോദരി: കാശ്മീര.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം ചെറുവത്തൂര്‍ വെങ്ങാട് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഗവ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയാണ് കിരണ്‍രാജ്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
Plus Two student found hanging in Cheruvathur
