പള്ളൂർ: (www.panoornews.in)ഈസ്റ്റ് പള്ളൂർ മാർവൽ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി പോലീസുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.



മയക്ക് മരുന്നിൻ്റെ വിപത്ത്, സൈബർ ക്രൈം എന്നിവയെ കുറിച്ച് ബോധവത്കരണവും നടത്തി. പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചവർക്കും ജീവൻവെടിഞ്ഞ ധീര ജവാൻമാർക്കും സ്മരണാഞ്ജലി അർപ്പിച്ചു.
മുഖാമുഖം പരിപാടി മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി. രമേശ് അധ്യക്ഷത വഹിച്ചു. ടി.കെ.ഗോപിനാഥൻ, ഷിനോജ് രാമചന്ദ്രൻ, ബി.സന്ദീപ് സംസാരിച്ചു
Drugs, cybercrime; Mahe police organize face-to-face meeting
