


നാദാപുരം: യു.എ.ഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ്-യുടെ ഇന്ത്യയിലെ ആദ്യ ബ്രാഞ്ച് നാദാപുരം കെ പി സ്ക്വയറിൽ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22ന് വ്യാഴം വൈകുന്നേരം നാലു മണിക്ക്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
പി കെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ എം പി, ഇ കെ വിജയൻ എംഎൽഎ, സ്വാമി ആത്മദാസ് യമി, നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട്
വി വി മുഹമ്മദലി, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, പി.മോഹനൻ മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, പാറക്കൽ അബ്ദുല്ല, പൊട്ടൻകണ്ടി അബ്ദുല്ല, സി.കെ സുബൈർ, എ മോഹൻദാസ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ വ്യാപാര മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ദുബൈയിലെ ജനങ്ങൾ അവരുടെ ഇഷ്ടപ്പെട്ട ചായ് സ്പോട്ടായി സ്നേഹത്തോടെ സ്വീകരിച്ചതാണ്
കെ പി ചായയുടെ വളർച്ചക്ക് പിന്നിലെ പ്രധാന രഹസ്യമെന്നും ജനങ്ങളേറ്റെടുത്ത ഒരു സംരംഭം ജന്മനാട്ടിൽ തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്നും കെ പി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ ഓതൻ്റിക് അറബിക്, കോണ്ടിനെൻ്റൽ വിഭവങ്ങളും അതിലുപരി ഗോൾഡൺ ചായയും നമ്മുടെ നാട്ടിലും ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ പി ചായയുടെ മറ്റൊരു പ്രധാന ആകർഷണമാണ് മീറ്റിംഗുകൾ, ബർത്ത്ഡേ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ തുടങ്ങിയവയ്ക്കായി സജ്ജീകരിച്ച കെ.പിസ് പാർട്ടി ഹാൾ.
ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നൽകുന്നുണ്ട് കെ പി ഗ്രൂപ്. സാമൂഹിക രംഗത്തും സജീവമായുള്ള കെ പി മുഹമ്മദ് ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സിഎച്ച് സെന്റർ ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി, വയനാട് മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം, വടകര എൻ ആർ ഐ ഫോറം രക്ഷാധികാരി, പേരോട് എം ഐ എം കമ്മിറ്റി ട്രഷറർ, പേരോട് എക്സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ (പെക്സ) ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. കൈരളി ടി വി സോഷ്യൽ റെസ്പോൺസിബിലിറ്റി അവാർഡ്, പ്രവാസി ഭാരതി (കേരള) കർമ്മ ശ്രീ അവാർഡ്, മീഡിയ വൺ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസി അവാർഡ്, മീഡിയ പോട്ട് അവാർഡ് എന്നീ ബഹുമതികളും കെപി മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്. 20 വർഷ ത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ പി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍
11 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), റിയൽ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്.
വാർത്താ സമ്മേളനത്തിൽ കെ പി മുഹമ്മദിന് പുറമെ സഹോദരങ്ങളായ
കെ പി റിയാസ്, കെ പി ആശിഖ്, മാനേജർ ജേക്കബ്, ഹെഡ് ഓഫ് അറബിക് ഷെഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
KP Chai's first outlet in India to be inaugurated on 22nd in Nadapuram
