പാനൂർ :(www.panoornews.in) പാനൂരിൽ കനത്ത മഴയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചെത്തി. കൂത്ത്പറമ്പ് റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് വെള്ളം ഇരച്ചെത്തിയത്. മണിക്കൂറുകളായി ഇപ്പോഴും മഴ തുടരുകയാണ്. പല കടകളും അടച്ചിട്ടിരിക്കുകയാണ്.



സെലക്ഷൻ ബുക്ക് & സ്റ്റേഷനറി, ന്യൂ സ്റ്റാർ വീഡിയോസ് എന്നിവയുൾപ്പടെ ആറോളം കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഓവുചാൽ വൃത്തിയാക്കുന്നതുൾപ്പടെയുള്ള മഴക്കാലപൂർവ ശുചീകരണം നടത്താത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
Heavy rain in Panur; Water gushes into shops, causing damage
