Featured

പാനൂരിനടുത്ത് മുത്താറി പീടികയിൽ കഞ്ചാവ് ചെടി കണ്ടെത്തി

News |
May 19, 2025 02:38 PM

പാനൂർ : (www.panoornews.in)  ചെണ്ടയാട് റോഡിലെ ഓട്ടോ സ്റ്റാൻഡിനു മുൻവശത്തെ റോഡരികിൽ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.

എക്സൈസ് വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെ ത്തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്. ഇൻസ്പെക്ടർ എ.കെ.വിജേഷ്, വി.സി.സുകേഷ് കുമാർ, യു. ഷാജി, കെ.ബിജു എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടി എക്സൈസ് ഓഫീസിലേക്ക് മാറ്റി.

Cannabis plant found in Muthari Peedika near Panoor

Next TV

Top Stories