പാനൂർ: (www.panoornews.in)പതാക റോഡിലിട്ടു കത്തിച്ച് മുദ്രാവാക്യം വിളിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ



കേസെടുക്കണമെന്നാവശ്യപ്പെട്ട് പാനൂർ പൊലീസ് സ്‌റ്റേഷനിലെ ത്തി പ്രതിഷേധിച്ചതിന് കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തുടരുന്നു.
കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ, കൂത്തുപറമ്പ് നിയോജകമണ്ഡലം യൂത്ത് കോൺഗസ് പ്രസിഡന്റ് രാഹുൽ കണ്ണാടി ച്ചാൽ എന്നിവരെയാണ് നിലവിൽ അറസ്റ്റ‌് ചെയ്തത്.
തലശ്ശേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞിറങ്ങു മ്പോഴാണ് എം.സി.അതുലിനെ അറസ്‌റ്റ് ചെയ്തത്. രാഹുൽ പാനൂർ സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു.
തിരിച്ചറിഞ്ഞ 5 പേർ ഉൾപ്പെടെ 35 കോൺഗ്രസ്, യൂത്ത് കോൺ ഗ്രസ്, കെ.എസ്.യു പ്രവർത്തകർ ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. പ്രവർത്തകരുടെ വീടുകളിലെത്തി പൊലീസ് തിരച്ചിൽ നടത്തി.
മലപ്പട്ടത്ത് യൂത്ത് കോൺഗ്ര പ്രകോപന മുദ്രാവാക്യം വി ളിച്ചതിൽ പ്രതിഷേധിച്ചു പാനൂർ ടൗണിൽ നടന്ന എസ്എഫ്ഐ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ചു കയറി കെഎസ്‌യു, കോൺഗ്രസ് പതാകകൾ പൊലീസ് നോക്കിനിൽ ക്കെ റോഡിലിട്ട് കത്തിച്ചത്. തുടർന്നാണ് പ്രവർത്തകർ പ്രകടനമായി രാത്രി പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ ക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് സ്‌റ്റേഷ നിൽനിന്ന് പിരിഞ്ഞു പോയത്. എസ്എഫ്ഐ പ്രവർത്തകർ ക്കെതിരെയും കേസുണ്ട്. എന്നാൽ നിസാര വകുപ്പ് പ്രകാരമാണിത്.
Panur station blockade; Arrests of KSU and Youth Congress leaders continue
