വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചു ; വിവാഹവേദിയിലെത്തി യുവാവിൻ്റെ കരണം പുകച്ച് യുവതി

വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചു ;  വിവാഹവേദിയിലെത്തി യുവാവിൻ്റെ കരണം പുകച്ച്  യുവതി
May 13, 2025 04:18 PM | By Rajina Sandeep

(www.panoornews.in)ഒഡീഷയില്‍ നടന്നൊരു കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹവേദയിലേക്ക് ഒരു സ്ത്രീ പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തിലാണ് സംഘര്‍ഷ അവസ്ഥ

ഇതേ യുവാവുമായി യുവതി വിവാഹനിശ്ചയം (പ്രാദേശികമായി 'നിര്‍ബന്ധ' എന്നറിയപ്പെടുന്നു) നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. പോലീസിന്റെ അകമ്പടിയോടെ ഇവർ ആഘോഷങ്ങള്‍ക്കിടയില്‍ വേദിയിലെത്തുകയായിരുന്നു. വരന്‍ തന്നെ മാനസികമായി ചൂഷണം ചെയ്തുവെന്നും വഞ്ചിച്ചുവെന്നും യുവതി ഉറക്കെ പറഞ്ഞു.

അയാള്‍ യുവതിയില്‍ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും അവര്‍ ആരോപിച്ചു.വരനെ വേദിയില്‍ നിന്ന് മാറ്റി ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആളുകള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതി വരനെ അടിക്കുകയും ചെയ്യുന്നത് വൈറലായ വീഡിയോയില്‍ കാണാം. പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും സ്ത്രീയുടെ വാദങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസ ലംഘനം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഈ കേസ് വരുമോ എന്ന് അവര്‍ പരിശോധിക്കുന്നുണ്ട്

Cheated by promising marriage; Young woman reaches wedding venue and smokes young man's cigarette

Next TV

Related Stories
നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും

May 13, 2025 07:44 PM

നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും

നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി...

Read More >>
യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക സമിതിയായി

May 13, 2025 05:58 PM

യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക സമിതിയായി

യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക...

Read More >>
പാനൂരിൽ കണ്ടെത്തിയ  സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്, നിർവീര്യമാക്കി ;    അന്വേഷണം ഊർജിതം

May 13, 2025 05:12 PM

പാനൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്, നിർവീര്യമാക്കി ; അന്വേഷണം ഊർജിതം

പാനൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്,...

Read More >>
കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ;  പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

May 13, 2025 03:10 PM

കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന്...

Read More >>
Top Stories

News Roundup

GCC News