പാനൂർ :(www.panoornews.in)സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്നും, സർക്കാറിൻ്റെ തൊഴിൽ പോർട്ടലുകളിലൂടെ അഭിരുചിക്കനുസരിച്ചുള്ള ജോലി തിരഞ്ഞെടുക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്നും മുൻ മന്ത്രി ഡോ.തോമസ് ഐസക്ക്.



വിജ്ഞാനകേരളം പദ്ധതിയുടെ പാനൂർ ബ്ലോക്കുതല സംഘാടക സമിതി രൂപീകരണയോ ഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു വിജ്ഞാന കേരളം സംസ്ഥാന അഡ്വൈസർ കൂടിയായ ഡോ. ടി എം തോമസ് ഐസക്.
കണ്ണൂരിൽ നടക്കുന്ന മെഗാജോബ് ഫെയറിന്റെ ഭാഗമായി തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകരെയും ഏകോപിപ്പി ച്ചുള്ള വിജ്ഞാനകേരളം പദ്ധതിയുടെ പാനൂർ ബ്ലോക്കുതല സംഘാടക സമിതി രൂപീകരണയോ ഗമാണ് നടന്നത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷയായി. വർഷം തോറും അഞ്ചു ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുകയും രണ്ടുലക്ഷം പേർ ക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുകയും അഭ്യസ്ത വിദ്യരായവർക്ക് ജോലി നൽകി അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കെപി മോഹനൻ എംഎൽഎ, ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ടി ടി റംല, തലശേരി റൂറൽ ബാങ്ക് പ്രസിഡൻ്റ് പി. ഹരീന്ദ്രൻ, ടി കെ ഗോവിന്ദൻ, ഡോ. നൂർജിത്ത്, കതിരൂർ, മൊകേരി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമാരായ പി സനിൽ, പി വത്സൻ, കെ കെ മണിലാൽ, സി. കെ രമ്യ, പാനൂർ നഗരസഭാ കൗൺസിലർ എം ടി കെ ബാബു, കെ ഇ കുഞ്ഞബ്ദുള്ള, കെ പി സജീന്ദ്രൻ എന്നിവർ സംസാരിച്ചു. ബാബു മണപ്പാട്ടി സ്വാഗതവും, കെ. പ്രിയ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ പി മോഹനൻ എംഎൽഎയെ ചെയർമാനായും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് കൺവീനറുമായുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Former Minister Dr. Thomas Isaac says that youth should not expect only government jobs; Vigyan Keralam Panur becomes the block level organizing committee
