പാനൂർ:(www.panoornews.in)പാനൂർ മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്



സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെയാണ് മുളിയാത്തോടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലം ഉടമ യുപി അനീഷ് തൊഴിലാളികളുമായ് പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയതായിരുന്നു.തെങ്ങിൻ്റെ ചുവട്ടിലായാണ് 2 സ്റ്റീൽബോംബുകൾ കണ്ടത് ഉടൻതന്നെ വിവരം പാനൂർ പോലീസിൽ അറിയിക്കുകയായിരുന്നു .
പാനൂർ എസ് ഐ ടി സുബാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സസ്ഥലത്തെത്തി പരിശോധന നടത്തി.2024 ഏപ്രിലിൽ ഒരാൾ മരിക്കുകയും 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.അതേസമയം കണ്ടെടുത്ത ബോംബുകൾ പൊലീസ് നിർവീര്യമാക്കി.
ഉഗ്ര ശേഷിയുള്ള ഇവ അടുത്തിടെ നിർമ്മിച്ചവയാവാമെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുമ്പ് ഈ പ്രദേശങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസിൻ്റെ നിരീക്ഷണത്തിൽ പെട്ട സ്ഥലമാണിതെന്നും ബോംബ് കണ്ടെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് തലശ്ശേരി എഎസ്പി പി ബി കിരൺ പറഞ്ഞു. ബോംബ് സ്ക്വാഡ് എ എസ് ഐ ബിനീഷ് സി പി , ജിജിൻരാജ് , ജോൺസൺ, ഡോഗ് സ്ക്വാഡ് അംഗം രമിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Steel bombs found in Panur have high explosive potential, have been neutralized; investigation intensifies
