---
title: "മരണമേ, ഞാൻ എട്ടാം ക്ലാസു മുതൽ ഞാൻ കാത്തിരിക്കുന്നു ; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് വൈറൽ"
english_title: "Death, I've been waiting since 8th grade; Nursing student's suicide note goes viral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289840/death-ive-been-waiting-since-8th-grade-nursing-students-suicide-note-goes-viral"
published_at: "2025-05-13T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68235af2770f6_Untitled-7_copy.jpg"
keywords: []
---

# മരണമേ, ഞാൻ എട്ടാം ക്ലാസു മുതൽ ഞാൻ കാത്തിരിക്കുന്നു ; നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് വൈറൽ

> **Lead Summary:** കോട്ടയം പാലായിൽ നഴ്‌സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കൽ സജൻ്റെ മകൾ സിൽഫയെ യാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോട്ടയം പാലായിൽ നഴ്‌സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കൽ സജൻ്റെ മകൾ സിൽഫയെ യാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.

എട്ടാം ക്ലാസ്സ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും എങ്ങനെയെങ്കിലും മരിക്കണമെന്നും, മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മ ഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു വെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

പെൺകുട്ടി ജീവ നൊടുക്കാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല, പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അസ്വാഭാവിക മരണത്തിന് കേസെ ടുക്കുകയും ചെയ്‌തിട്ടുണ്ട്. വിശദമായ പരിശോധനക്കായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറുമെന്നും പോലീസ്

വ്യക്തമാക്കി. ഹൈദരാബാദിൽ ബിഎസ് സി നഴ്‌സിങ് ഒന്നാംവർഷ വിദ്യാർഥിനിയാണ് സിൽഫ. ഈസ്റ്റർ അവധിക്ക് നാട്ടിൽ എത്തിയശേഷം ജൂൺ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയാ യിരുന്നു. അച്ഛൻ: സാജൻ. അമ്മ: സിനി (ഖത്തർ). സഹോ ദരൻ: അൽഫോൻസ്. സംസ്കാരം നെല്ലിയാനി സെന്റ് സെബാസ്റ്റി യൻ പള്ളിയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289840/death-ive-been-waiting-since-8th-grade-nursing-students-suicide-note-goes-viral)