---
title: "കെട്ടിട നിർമ്മാണ പെർമിറ്റിനായി കൈക്കൂലി  വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ  അറസ്റ്റിൽ ; ശക്തമായ നടപടി വേണമെന്ന്   സോഷ്യൽ മീഡിയ"
english_title: " Corporation official arrested for accepting bribe for building permit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287060/dont-you-have-the-courage-to-fire-the-people-who-take-bribes-to-stop-them-corporation-official-arrested-for-accepting-bribe-for-building-permit"
published_at: "2025-04-30T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68124fada8a3f_68122e9ba7d33_arrest.jpg"
keywords: []
---

# കെട്ടിട നിർമ്മാണ പെർമിറ്റിനായി കൈക്കൂലി  വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ  അറസ്റ്റിൽ ; ശക്തമായ നടപടി വേണമെന്ന്   സോഷ്യൽ മീഡിയ

> **Lead Summary:** കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം പിടികൂടിയത്.

## Article Content

കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം പിടികൂടിയത്.

അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാൽ 15,000 നൽകിയാൽ മതിയെന്നും ഇവർ പറഞ്ഞതായി പരാതികാരൻ അറിയിച്ചു. പിന്നാലെ പരാതികാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വൈറ്റിലയിൽ റോഡരികിൽ കാറിൽ വെച്ച് പണം വാങ്ങുന്നതിനിടയിലാണ് ഇവർ വിജിലൻസ് പിടിയിലാവുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287060/dont-you-have-the-courage-to-fire-the-people-who-take-bribes-to-stop-them-corporation-official-arrested-for-accepting-bribe-for-building-permit)