പാനൂർ:(www.panoornews.in) പാനൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസിൻ്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ എ.സി.പിയെ തുവ്വക്കുന്നിലെ വ്യാപാരപ്രമുഖൻ ഷാളണിയിച്ചത് വിവാദമാകുന്നു.



സർവിസിൽ നിന്നും വിരമിക്കുന്ന കൂത്ത്പറമ്പ് എ.സി.പി കൃഷ്ണനും, കൊളവല്ലൂർ സ്റ്റേഷനിലെ എസ്.ഐ വിനോദിനും കൊളവല്ലൂർ പൊലിസ് ഏർപ്പെടുത്തിയ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങാണ് വിവാദമായത്. ഈ ചടങ്ങിലാണ് എ.സി.പി കൃഷ്ണനെ തൂവ്വക്കുന്ന് സ്വദേശിയായ കളത്തിൽ കരീം ഷാളണിയിച്ചത്. കൂടാതെ ഇയാളെയടക്കം ഉൾപ്പെടുത്തി പൊലിസ് ഗ്രൂപ്പ് ഫോട്ടൊയെടുത്തതും ചർച്ചയായി.
ഈ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. എങ്ങനെ ഈ യുവാവ് പൊലീസിൻ്റെ ഔദ്യോഗിക ചടങ്ങിലെത്തി യതെന്ന ചോദ്യമുയരുകയാണ്. എന്നാൽ തന്നെയാരും പരിപാടിക്ക് ക്ഷണിച്ചതെല്ലെന്നും യാദൃശ്ചികമായി സ്റ്റേഷനിലെത്തിയപ്പോൾ എ.സി.പിയെ ഷാളണിയിച്ചതാണെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ കരീം കളത്തിൽ പറയുന്നത്. ട്രോമ കെയർ വളന്റിയറായതിനാൽ സ്ഥിരമായി പൊലീസ് സ്റ്റേഷനിൽ വരുന്നയാളാണ് കരീമെന്നും, വിവാദത്തിൽ കാര്യമൊന്നുമില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിലുള്ളവരെ അവഗണിച്ച് ഒരാളെ മാത്രം പങ്കെടുപ്പിച്ചതിലെ അനൗചിത്യമാണ് പലരും പങ്കുവയ്ക്കുന്നത്.
A businessman draped a shawl over an ACP at an official send-off ceremony; 'Send-off' controversy at Kolavallur police station
