---
title: "സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി"
english_title: "Seva Bharathi Pannyannur Panchayat Samiti conducted a free eye check-up camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/286470/seva-bharathi-pannyannur-panchayat-samiti-conducted-a-free-eye-check-up-camp"
published_at: "2025-04-28T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f6dd9cf440_Untitled-1_copy.jpg"
keywords: []
---

# സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

> **Lead Summary:** പന്ന്യന്നൂർ: സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതിയുടെയും കോം ട്രസ്റ്റ് ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി. കുന്നുമ്മൽ യുപി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

പന്ന്യന്നൂർ: സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതിയുടെയും കോം ട്രസ്റ്റ് ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി. കുന്നുമ്മൽ യുപി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.

സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. അഡ്വ: നീരജ് സേവാ സന്ദേശം നൽകി. ഡോ. രേവതിയെ ആദരിച്ചു. സഞ്ജീവ് കുമാർ സ്വാഗതവും ആർ പി പ്രദീപൻ നന്ദിയും പറഞ്ഞു. ആർ ജെ ഡി തലശേരി മണ്ഡലം സെക്രട്ടറി പന്ന്യന്നൂർ രാമചന്ദ്രൻ , ഒ സന്തോഷ് , ഇ. മനീഷ് എന്നിവർ സംസാരിച്ചു.രാവിലെ 9 നാരംഭിച്ച ക്യാമ്പിൽ രാഷ്ട്രീയ - മത ഭേദമന്യേ നിരവധിയാളുകൾ സംബന്ധിച്ചു.

തിമിര രോഗ ബാധിതർക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകും..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/286470/seva-bharathi-pannyannur-panchayat-samiti-conducted-a-free-eye-check-up-camp)