(www.panoornews.in) റാപ്പർ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്ലാറ്റിൽ ലഹരി പരിശോധന. 5 ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.



9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്.
വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
Police search rapper Vedan's flat; 5 grams of cannabis seized
