തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്
Apr 28, 2025 07:48 PM | By Rajina Sandeep

(www.panoornews.in)ചെങ്ങളായിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്.ചെങ്ങളായി പരുപ്പായിൽ റിഷാദിനാണ് ക്രൂര മർദ്ദനമേറ്റത്. വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വാഹന വിൽപ്പനയെ തുടർന്നുളള തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ സമീപവാസികളായ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.റിഷാദിന്‍റെ പരാതിയിൽ പറയുന്നതിങ്ങനെയാണ്. നാസിബിന്‍റെ കയ്യിൽ നിന്ന് ഒരു ഇരുചക്രവാഹനം റിഷാദ് വാങ്ങിയിരുന്നു.

എന്നാൽ, അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. ഒടുവിൽ റിഷാദ് മാതാവിനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു.തുടർന്ന് മാതാവിനെ അവിടെവച്ച് മർദ്ദിച്ചെന്നാണ് പരാതി. ശ്രീകണ്ഠാപൂരം പൊലീസിൽ റിഷാദ് പിന്നാലെ പരാതി നൽകി.ഇതിന്‍റെ വൈരാഗ്യത്തിൽ പ്രതികൾ പിന്നാലെയെത്തി മർദ്ദിച്ചെന്നാണ് രജിസ്റ്റർ ചെയ്ത കേസ്. ടൈൽ കഷ്ണങ്ങൾ കൊണ്ടുൾപ്പെടെ അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Complaint filed against mother for beating up man in Taliparambil; Case filed against four people who brutally beat up young man

Next TV

Related Stories
വഴക്കുപറഞ്ഞതിന് ദേഷ്യം പിടിച്ചു, പിതാവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്ന് 18-കാരന്‍

Apr 28, 2025 09:33 PM

വഴക്കുപറഞ്ഞതിന് ദേഷ്യം പിടിച്ചു, പിതാവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്ന് 18-കാരന്‍

വഴക്കുപറഞ്ഞതിന് ദേഷ്യം പിടിച്ചു, പിതാവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്ന്...

Read More >>
പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി

Apr 28, 2025 09:29 PM

പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി

പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന മൂന്ന് പെൺകുട്ടികളെ കാണാതായതായി...

Read More >>
സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച് പൊലീസ്

Apr 28, 2025 07:34 PM

സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച് പൊലീസ്

സഹകരണസംഘം സെക്രട്ടറി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌; അന്വേഷണം ആരംഭിച്ച്...

Read More >>
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

Apr 28, 2025 05:24 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ്...

Read More >>
തലശേരിയിൽ   മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ;  ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

Apr 28, 2025 03:19 PM

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു

Apr 28, 2025 03:17 PM

കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് മദ്യപിച്ചെത്തിയ സഹോദരനെ ജ്യേഷ്ഠൻ...

Read More >>
Top Stories