തലശേരി :(www.panoornews.in) ഇന്ന് രാവിലെ 11 മണിയോടെ തെരുവോരത്ത് കഴിയുന്നയാൾ തലശേരി ഫയർസ്റ്റേഷനിലെത്തി സുഹൃത്ത് മാൻഹോളിൽ വീണെന്നറിയിക്കുകയായിരുന്നു.



വിവരമറിഞ്ഞയുടൻ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.വി ദിനേശൻ്റെയും, അസി. സ്റ്റേഷൻ ഓഫീസർ വി.കെ സന്ദീപിൻ്റെയും നേതൃത്വത്തിൽ ഫയർ ഫോഴ്സ് പുതിയ സ്റ്റാൻ്റിന് സമീപത്തെ ലോഗൻസ് റോഡിലേക്ക് കുതിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം നീക്കി.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ടി. സുജേഷ് കുഴിയിലിറങ്ങി പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സുഹൃത്ത് വെള്ളത്തിൽ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടതെന്നും, കണ്ടില്ലെന്നും ദൃക്സാഷി പറഞ്ഞു. ഇതോടെ ഫയർഫോഴ്സ് പൊലീസിൻ്റെ സഹായം തേടി.
സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ പൊലീസും ദൃക്സാക്ഷിയെ ചോദ്യം ചെയ്തു. സുഹൃത്തുമായി വഴക്കുണ്ടായെന്നും, പിന്നീട് കണ്ടില്ലെന്നും, കുഴിയിൽ വീണതാണോ എന്നറിയില്ലെന്നും പറഞ്ഞതോടെ ഫയർഫോഴ്സും, പൊലീസും മണിക്കൂറുകൾ നീണ്ട തിരച്ചിൽ നിർത്തി.
കുഴിയുടെ അടിത്തട്ട് വരെ വിശദമായി പരിശോധിച്ചെന്നും, ഒന്നും കണ്ടെത്താനായില്ലെന്നും ഫയർഫോഴ്സ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.വി ദിനേശൻ ട്രൂവിഷനോട് പറഞ്ഞു. ലോഗൻസ് റോഡിൽ പണി നടക്കുന്നതിനായി റോഡ് അടച്ചിട്ടിരിക്കുകയാണ്..
Despite draining the water from the manhole in Thalassery and checking, no one was there; the fire force and police stopped the inspection.
