


തുറവൂരിൽ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോൻ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ ഉയര്‍ത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു.
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ താക്കോല്‍ വയ്ക്കുന്ന ഇടം നോക്കിയെത്തിയപ്പോഴാണ് സംഘത്തോട് ചേര്‍ന്നുള്ള മുറിയില്‍ സെക്രട്ടറി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭാര്യ. ശ്രീജ. മക്കള്‍: അഭിജിത്ത്, അഭിരാമി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Cooperative secretary found hanging inside office; police launch investigation
