പാനൂർ :(www.panoornews.in) കണ്ണംവെള്ളിയിലെ കോൺഗ്രസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ അനൂപ് കുമാറിനെ (ഐഎൻടിയുസി) യാണ് ഓട്ടോ തടഞ്ഞു നിർത്തി എട്ടോളം വരുന്ന സിപിഎം പ്രവർത്തകർ അക്രമിച്ചത്.



കഴിഞ്ഞ ദിവസം കോൺഗ്രസ്സ് കൊടികൾ നശിപ്പിച്ചതിന് പിന്നാലെ സിപിഎമ്മിൻ്റെ കൊടികൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായി കണ്ണംവെള്ളിയിൽ കോൺഗ്രസ്സ് - സിപിഎം സംഘർഷം നിലനിൽക്കെയാണ് അനൂപിന് നേരെ ആക്രമണം നടന്നത്.
തലയ്ക്കും കൈകാലുകൾക്കും പരിക്കുപറ്റിയ അനൂപ് തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഐ.എൻ.ടി.യു.സി പ്രവർത്തകന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ ദേശീയ ഓട്ടോ തൊഴിലാളി യൂണിയൻ കൂത്തു പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് വിജീഷ് ചെണ്ടയാട് ആവശ്യപ്പെട്ടു
Violence against Congress worker in Panur; Congress says CPM is behind it.
