(www.panoornews.in)നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ ഏത് ഗവൺമെന്റിനും നിയമനം നടത്താൻ സാധിക്കുകയുള്ളൂവെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ.



സിപിഒ ഉദ്യോഗാർഥികളുടെ സമരം 18-ാം ദിവസം പിന്നിടുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 18 ദിവസം സമരം ചെയ്തത് കൊണ്ട് നിയമം മാറ്റാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ തൊഴിൽരഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂർവ്വം പെരുമാറുന്ന ഗവൺമെന്റാണ് ഇവിടെയുളളത്. പൊതുമേഖല സ്ഥാപനങ്ങളിലടക്കം ഇപ്പോൾ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. അതിനാൽ 18 ദിവസത്തെ സമരം എന്തിന് നടത്തിയെന്ന് സിപിഒ ഉദ്യോഗാർഥികൾത്തന്നെ ആലോചിക്കണമെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
Can the law be changed after 18 days of protest?; E.P. Jayarajan on the CPO candidates' protest
