---
title: "പൊയിലൂർ തളിയൻ്റവിട  ശ്രീ ധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് പ്രതിഷ്ഠാവാർഷികത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി"
english_title: "Pongala was offered as part of the consecration anniversary at the Sri Dharmashasta Bhagavathy Devasthanam in Poilur Thaliyanravida."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/284399/pongala-was-offered-as-part-of-the-consecration-anniversary-at-the-sri-dharmashasta-bhagavathy-devasthanam-in-poilur-thaliyanravida"
published_at: "2025-04-19T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6803482465589_Untitled-4_copy.jpg"
keywords: []
---

# പൊയിലൂർ തളിയൻ്റവിട  ശ്രീ ധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് പ്രതിഷ്ഠാവാർഷികത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി

> **Lead Summary:** പൊയിലൂർ: പൊയിലൂർ തളിയൻ്റവിട ശ്രീ ധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് പ്രതിഷ്ഠാവാർഷികത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി.രണ്ട് ദിവസങ്ങളിലായാണ് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നത്.

## Article Content

പൊയിലൂർ: പൊയിലൂർ തളിയൻ്റവിട ശ്രീ ധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് പ്രതിഷ്ഠാവാർഷികത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി.രണ്ട് ദിവസങ്ങളിലായാണ് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നത്.

ബ്രഹ്മശ്രീ വെൻ്റിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു

നടതുറക്കൽ അഭിഷേകം, മലർനിവേദ്യം ഗണപതി ഹോമം, വിഷ്ണുപൂജ, ശിവപൂജ, ഭഗവതി പൂജ, ബ്രഹ്മരക്ഷസ്സ് പൂജ, മൃത്യുഞ്ജയഹോമം, ഉച്ചപൂജ,

വാസ്തുബലി, അത്താഴപൂജ നട അടക്കൽ എന്നിവ ആദ്യദിവസം നടന്നു. രണ്ടാം ദിവസം

നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം ഉഷപൂജ, നവക പൂജ എന്നിവക്ക് വിശേഷം രാവിലെ 10 മണിക്ക് പൊങ്കാല സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണത്തിന് തുടക്കമായത്. തുടർന്ന് താലപ്പൊലി നവകാഭിഷേകം, ദർശന പ്രാധ്യാന്യമുള്ള ഉച്ച പൂജ എന്നിവയുണ്ടായി. പ്രസാദഊട്ടും ഉണ്ടായി. ക്ഷേത്രം പ്രസിഡണ്ട് മോഹൻ ബാബു, സെക്രട്ടറി കെ. മനോജ് കുമാർ, ട്രഷറർ കെ.മുരളീധരൻ, ക്ഷേത്രം ഊരാളൻ കെ.ടി രാഗേഷ്, ഗുരുസ്വാമി കൃഷ്ണദാസ് കേദാരം, കെ.സി കുഞ്ഞിക്കണ്ണൻ, എം പി വേണുഗോപാൽ, കെ. ജിറേഷ്, മിഥുൻ ചന്ദ്രൻ, ടി.അനീഷ്, മനു മാസ്റ്റർ, കെ.പി പവിത്രൻ, കെ. രാജു എന്നിവർ നേതൃത്വം നൽകി. വൈകീട്ട് സർപ്പബലി, അത്താഴപൂജ എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/284399/pongala-was-offered-as-part-of-the-consecration-anniversary-at-the-sri-dharmashasta-bhagavathy-devasthanam-in-poilur-thaliyanravida)