വടകര:(www.panoornews.in) ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ റെയിൽവേ ജീവനക്കാരും പോലീസും ചേർന്ന് പിടികൂടി. ഇന്ന് രാവിലെ 10 15ന് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.



ട്രെയിൻ കാത്ത് പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന സംശയം തോന്നിയ യാത്രക്കാരെ റെയിൽവേ ജീവനക്കാർ പരിശോധിക്കുന്നതിനിടയിൽ വിദ്യാർത്ഥിയുടെ അടുത്ത് എത്തിയപ്പോൾ ഇയാൾ ഓടുകയായിരുന്നു.
പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ പിടികൂടി. ഫൈൻ അടച്ച ശേഷം വിട്ടയക്കാമെന്നാണ് റെയിൽവേ ഇദ്യോഗസ്ഥർ പറഞ്ഞു.
Student caught trying to travel without train ticket in Vadakara
