(www.panoornews.in)നൂറ്റാണ്ടുകളായി പരസ്പര ബന്ധത്തിലൂടെ രൂപപ്പെട്ട കേരളത്തിൻ്റെ മത സൗഹാർദ്ദം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും സാമുദായിക സൗഹാർദ്ദം ഉറപ്പ് വരുത്തണമെന്നും പാനൂർ ഏരിയാ മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.



വഖഫ് മുനമ്പം പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് പകരം സാമുദായിക ധ്രുവീകരണമാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അബു പാറാട് അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ ടി. അശ്റഫ് മാസ്റ്റർ ആമുഖ ഭാഷണം നടത്തി.
ജില്ലാ മണ്ഡലം നേതാക്കളായ ഇസ്ഹാഖലി കല്ലിക്കണ്ടി, യാഖൂബ് എലാങ്കോട്,ഇ.അലി ഹാജി, ,എൻ.കെ. അഹ്മദ് മദനി, വി. മുഹമദ് ഷരീഫ് മാസ്റ്റർ, കബീർ കരിയാട്,ഷംസീർ കൈതേരി,എം.പി. കുഞ്ഞബ്ദുല്ല മസ്റ്റർ, അബ്ദുസ്സലാം മൗലവി പാറാട് , കെ. കെ. അബ്ദുല്ല,,എ.സി. അസ്സു, ആശംസകളർപ്പിച്ചു. അൻസാർ നന്മണ്ട, സാബിഖ് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
Don't break communal harmony over Munambam issue: Panur Area Mujahid Conference
