(www.panoornews.in) വടക്കുമ്പാട് എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ 25 ലിറ്റർ മാഹി മദ്യവുമായി പിണറായി ലക്ഷം വീട്ടിൽ ടി.പി. ലത്തീഫിനെ (50) അറസ്റ്റ് ചെയ്തു.



ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓട്ടോയിൽ വിൽപ്പനക്ക് മദ്യം കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. കല്യാണ ആവശ്യത്തിനും വില്പനക്കാർക്കും മദ്യം ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവ്. പ്രതിയെ തലശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി. പ്രമോദൻ, യു. ഷാജി, പ്രിവന്റീവ് ഓഫീസർ സി.പി. ഷാജി, വി.എൻ. സതീഷ്, ബിജു, സിവിൽ എക്സൈസ് ഓഫീസർ പ്രസൂൺ, എ.എം. ബിനീഷ്, ഡ്രൈവർ കെ.കെ. സജീവ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.
Pinarayi native caught by excise with 25 liters of Mahe liquor while trying to smuggle it in an auto
