പള്ളൂർ:(www.panoornews.in) മദ്യലഹരിയിൽ ആശുപത്രിയിൽ അതിക്രമം കാണിച്ച യുവാവിനെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. കതിരൂർ പുത്തൻവീട്ടിൽ വി.പി. ജോജുവിനെ (29) യാണ് അറസ്റ്റ് ചെയ്തത്. റോഡിൽ മദ്യലഹരിയിൽ വീണുകിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ പള്ളൂർ ഗവ. ആശുപത്രിയിൽ എത്തിച്ചതോടെയാണ് യുവാവ് അതിക്രമങ്ങൾ കാണിച്ചത്.



വാതിലിൻ്റെ ഗ്ലാസ് തകർത്തു. ഫ്രിഡ്ജ് തള്ളി താഴെയിട്ട് നാശനഷ്ടമുണ്ടാക്കി. ജീവനക്കാരോട് അപമര്യാദയായി പെരുമാറി. പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹ ണം തടസ്സപ്പെടുത്തിയതിനുമാണ് പള്ളൂർ പോലീസ് കേസെടുത്തത്
Drunk in Pallur Govt. Hospital assault; Kathiroor native arrested
