പാനൂർ :(www.panoornews.in)വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമായാൽ മാത്രമെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഗുണകരമാകുവെന്ന് കെ.പി മോഹനൻ എം.എൽ.എ. യുവതീയുവാക്കൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച ജോബ് സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ.



വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനായാണ് പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.
തൊഴിൽ സഹായക കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജനപ്രതിനിധി ശിൽപ്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ മാത്രമെ തദ്ദേശ സ്ഥാപനങ്ങൾക്കും, സംസ്ഥാനങ്ങൾക്കും ഉയർച്ചയുണ്ടാകൂ. ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പാനൂരിൽ വലിയ വിദ്യാഭ്യാസ ശിൽപ്പശാല സംഘടിപ്പിക്കും. വിവിധ വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ അവധിക്കാല ശിൽപ്പശാലയിൽ പങ്കെടുക്കുമെന്നും എം എൽ എ പറഞ്ഞു. പന്ന്യന്നൂർ ഐടിഐയിലെ വിദ്യാർത്ഥികളെ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിൻ്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.ടി. റംല, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനൽ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.രമ്യ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.ഡി.തോമസ് സ്വാഗതവും ജോ.
ബിഡിഒ കെ. പ്രിയ നന്ദിയും പറഞ്ഞു. വിജ്ഞാന കേരളം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകൾ എന്ന വിഷയത്തിൽ ജനപ്രതിനിധികൾക്ക് കെ. സജീന്ദ്രൻ ക്ലാസെടുത്തു.
KP Mohanan MLA wants education to be vocational; Job station starts functioning in Panur Block Panchayat
