


പാനൂർ:(www.panoornews.in)പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഈ ഭരണ സമിതിയുടെ അഞ്ചാമത്തെയും, അവസാനത്തെയും ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ നാല് ബജറ്റും പൂർണമായും ജൻഡർ ബജറ്റാണ് അവതരിപ്പിച്ചതെങ്കിലും, ഇക്കുറി ലിംഗ സമത്വ ബജറ്റാണ് വൈസ് പ്രസിഡണ്ട് ടി.ടി റംല അവതരിപ്പിച്ചത്. ജലവിതാനം ക്രിട്ടിക്കൽ സ്റ്റേജിലായ ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിൽ നനവ് പോലുള്ള പദ്ധതികൾക്കാണ് ബജറ്റിൽ മുൻതൂക്കം.
പാനൂർ ബ്ലോക്കിന്റെ ഫാമിലി ഹെൽത്ത് സെന്ററിന്റെ വിവിധ പ്രവർത്തനങ്ങൾ ക്കായി 65 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിക്ക് 37 ലക്ഷം രൂപ, യുവതീ-യുവാക്കളെ ലഹരി വിമുക്തരാക്കുക
ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'തേനൂറും ജീവിതത്തിലേക്ക് ലഹരിയില്ലാതെ' എന്ന പദ്ധതിക്ക് 1 ലക്ഷം രൂപ, 25 വയസു മുതൽ 60 വയസുവരെ പ്രായമുള്ള സ്ത്രീകളുടെ
ശാരീരിക ഉല്ലാസത്തിനായി നടപ്പാക്കുന്ന പിഞ്ഛിക 2k25 പദ്ധതിക്കായി 2 ലക്ഷവും,
ചൊക്ലിയിൽ വനിതാ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപയും, ഉല്ലാസം വയോജന മേളക്കായി മൂന്ന് ലക്ഷവും, ഭിന്നശേഷി
കലാകായി മേളക്കും, സ്കോളർഷിപ്പിനുമായി 24 ലക്ഷവും, പട്ടികജാതി വിഭാഗത്തിനായി 8 ലക്ഷവും, ഹാപ്പിനസ് പാർക്കിന് രണ്ട് ലക്ഷം, 2 അങ്കണവാടികൾക്ക്
സോളാർ വാങ്ങാൻ 6 ലക്ഷം, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന് കളിസ്ഥലം വാങ്ങാൻ 25 ലക്ഷം രൂപ എന്നിവയാണ് ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ.
34 കോടി 77 ലക്ഷത്തി 81ആയിരത്തി 236 രൂപ വരവും, 34 കോടി 23
ലക്ഷത്തി 56
ആയിരം രൂപ
ചിലവും, 54 ലക്ഷത്തി 25 ആയിരത്തി 236 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ടി.ടി റംല അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം
ഇ.വിജയൻ മാസ്റ്റർ, വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
എന്നിവർ സംസാരിച്ചു.
Panur Block Panchayat gets Rs 34 crore budget; plans to go fully digital
