പന്ന്യന്നൂർ:(www.panoornews.in) ഗവ.ഐടിഐ പന്ന്യന്നൂരിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഉദ്യോഗാര്‌ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 03/04/2025 തിയ്യതി രാവിലെ 11 മണിക്ക് ഐടിഐയിൽ നടക്കും.



യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ NTCയും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ NAC യും 1 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോ മൊബൈൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോ മൊബൈൽ എഞ്ചിനിയറിങ്ങിൽ ഡിഗ്രിയും 1 വർഷത്തെ പ്രവൃത്തിപരിചയവും. നിശ്ചിത യോഗ്യതയുള്ള എസ്.സി വിഭാഗം ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം ഹാജരാകേണ്ടതാണ്.
Guest Instructor Vacancy at Pannyannur Govt. ITI; Interview on April 3
