ഇരിട്ടി :(www.panoornews.in)സൗഹ്യദം നടിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുകയും, ദ്യശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് പവന്റെ ആഭരണവും, 4.80 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.



പായത്തെ 32കാരിയുടെ പരാതിയിലാണ് ഉനൈസിനെതിരെ ഇരിട്ടി പോലീസ് കേസെടുത്തത്. 2017 ജൂലായ് 1 മുതൽ 2025 ജനുവരി 25 വരെയുള്ള കാലയളവിൽ ആണ് പരാതി ക്കാസ്പദമായ സംഭവം.
സൗഹൃദം നടിച്ച ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും പിന്നീട് പത്താം തീയതി വീണ്ടും വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി ഒമ്പതരപവൻ സ്വർണ്ണവും, 4.80 ലക്ഷം രൂപയും കൈക്കലാക്കിനാളിതുവരെ യായി തിരികെ നൽകാതെ ചതി ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്
Case filed against young man who raped a young woman in Iritti, filmed the footage and took away gold and money
