---
title: "വടകരയിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ചുണ്ടായ  അപകടത്തിൽ പരിക്കേറ്റ  പതിനഞ്ചുകാരൻ ചികിത്സയിലിരിക്കെ മരിച്ചു."
english_title: "Scooter hits telephone post in Vadakara; 15-year-old dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/278873/scooter-hits-telephone-post-in-vadakara-15-year-old-dies-tragically"
published_at: "2025-03-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e246871b6a9_mnmnmnm.jpg"
keywords: []
---

# വടകരയിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ചുണ്ടായ  അപകടത്തിൽ പരിക്കേറ്റ  പതിനഞ്ചുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

> **Lead Summary:** വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്.

## Article Content

വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്.

പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/278873/scooter-hits-telephone-post-in-vadakara-15-year-old-dies-tragically)