കൊളവല്ലൂർ :(www.panoornews.in)പിആർഎം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കു ന്ന ദിവസം രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണം.



കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ ചേർന്ന സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പോലീസുദ്യോഗസ്ഥരുടെയും യോഗത്തിലാണ് രക്ഷിതാക്കൾക്ക് ഇത്തരമൊരു നിർദേശം കൊടുക്കാൻ തീരുമാനിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നമുണ്ടായാൽ കർശനനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എസ്‌ഐമാരായ ടി.അഖിൽ, കെ.വിൽസൺ ഫെർണാണ്ടസ്, സിപിഒ വിജേഷ്, പിടിഎ പ്രസി ഡന്റ് സമീർ പറമ്പത്ത്, പ്രിൻസിപ്പൽ എം.ശ്രീജ, പ്രഥമാധ്യാപകൻ കെ.ഷജിൽകുമാർ, പിടിഎ അംഗങ്ങൾ എന്നിവർ സം സാരിച്ചു
Kolavallur police have advised parents to come to school and pick up their children on the day of the exam.
