(www.panoornews.in) ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെൺസുഹൃത്തും അറസ്റ്റിൽ. വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ് (19) എന്നിവരാണ് പിടിയിലായത്. അനൂപിന്റെ അമ്മ മേഴ്‌സി (57)ക്കാണ് മർദനമേറ്റത്. അക്രമികൾ മേഴ്സിയെ വീട്ടിൽനിന്നു വലിച്ചിഴച്ച് റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Drug use banned; Son and girlfriend drag mother on road and tear her clothes
