കണ്ണൂർ:(www.panoornews.in) കണ്ണൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ ഇസ്മയിലിൻ്റെ കൊലപാതകിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ ജാഗ്രത. വാടക ക്വാർട്ടേഴ്സിൻ്റെ ടെറസിൽ മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഇസ്‌മായിൽ.



ആ സമയം ടെറസിലേക്ക് കയറിവന്ന സുജോയ് കത്തികൊണ്ട് ഇസ്മായിലിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇസ്‌മായിൽ കസേരയടക്കം നിലത്തുവീണു.
രണ്ടുതവണ നെഞ്ചത്ത് അതേ കത്തികൊണ്ട് വീണ്ടും കുത്തി. മൂന്നു ഭാഗത്തെയും ആഴത്തിലുള്ള മുറിവാണ് ഇസ്‌മായിലിൻ്റെ മരണത്തിന് കാരണമായത്. ബഹളം കേട്ട് ഈ സമയം അടുക്കള യിൽ പാചകം ചെയ്‌തുകൊണ്ടി രുന്ന സഹപ്രവർത്തകൻ മുകളിലേക്ക് ഓടിവന്നു.
ചോരയിൽ കുളിച്ചുകിടക്കുന്ന ഇസ്മായിലിനെയാണ് ഇയാൾ കണ്ടത്. ഉടൻ സമീപത്തുള്ള കടക്കാരനെ വിവരം അറിയിച്ചു. ഇപ്പോൾ ഒരാൾ ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നതായി കണ്ടുവെന്ന് കടക്കാരനും പറഞ്ഞു. ഈ സമയം കടക്കാരൻ സ്ഥലത്തെ കൗൺസിലറെയും മറ്റുള്ളവരെയും വിവരമറിയി ക്കുകയും ചെയ്തു.
ഉടൻ തന്നെ ഓട്ടോറിക്ഷഡ്രൈവറെ കടക്കാരൻ ബന്ധപ്പെടുകയും ഓട്ടോയിൽ കയറിയ ആൾ ഒരാളെ കൊന്നിട്ടാണ് വരുന്നതെന്നും പതറാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കണമെ ന്നും പറഞ്ഞു. ഈ സമയം ഡ്രൈവർക്ക് പലയിടങ്ങളിൽ നിന്നും തുരുതുരെ ഫോൺ വരികയും ചെയ്തു. ഡ്രൈവർ മനസാന്നിധ്യം വിടാതെ കൊലയാളിയോട് നാട്ടുകാര്യങ്ങളും, ജോലിക്കാര്യങ്ങളുമടക്കം തമാശകൾ പറഞ്ഞ് വളപട്ടണം ടോൾബുത്തിനടുത്തെത്തി. അവിടെ നിർത്തി ഒരു ഹോട്ടലിൽ കയറി ഇരുവരും ചായ കുടിച്ചു. വീണ്ടും ഓട്ടോയിൽ കയറിയപ്പോൾ മഴ വന്നു. ഇനി നേരെ പോയാൽ ശരിയാകില്ലെന്നും ട്രാഫിക്കിൽ കുടുങ്ങുമെന്നും പറഞ്ഞ് കളരിവാതുക്കൽ റോഡിലേക്ക് ഓട്ടോ തിരിച്ചു. ഇതിനിടയിൽ തന്നെ കൗൺസിലർ വിവരം വളപട്ടണം പോലീനെ അറിയിച്ചിരുന്നു. പോലീസ് പുറപ്പെടാൻ ഒരുങ്ങവെയാണ് ഓട്ടോ ഡ്രൈവർ കൊലയാളിയുമായി സ്റ്റേഷനിലെത്തിയത്. പോലീസു കാർ ഒന്നടങ്കം വളഞ്ഞപ്പോൾ ഒന്നും പ്രതികരിക്കാതെ കൊലയാളി പോലീസിന് കീഴടങ്ങി. തുടർന്ന് ഓട്ടോ ഡ്രൈവർ മനോജിന് അഭിനന്ദനപ്ര വാഹമായിരുന്നു.
Murder of a migrant worker in Kannur; Auto driver's vigilance caught the accused
