(www.panoornews.in)കൂറ്റൻ പെരുമ്പാമ്പിൻ്റെ ക്രോസിംഗിനെ തുടർന്ന് കുട്ടിമാക്കൂൽ - കണ്ടിക്കൽ റൂട്ടിൽ അല്പനേരം ഗതാഗതം സ്തംഭിച്ചു. ലോറിയും, ഇരുചക്രവാഹനങ്ങളുമടക്കം നിർത്തിയിട്ട് പെരുമ്പാമ്പിന് സുരക്ഷയൊരുക്കി.



15 മിനിട്ടോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് ക്രോസ് ചെയ്തത്. അതു വരെ വാഹനങ്ങൾ നിർത്തിയിട്ടു. പരിക്കേറ്റത് കാരണമൊ, ഇര വിഴുങ്ങിയതു കാരണമൊ വളരെ മെല്ലെയാണ് പെരുമ്പാമ്പ് റോഡ് ക്രോസ് ചെയ്തത്. ഇരുചക്ര വാഹന യാത്രക്കാർ റോഡിന് കുറുകെ വാഹനം നിർത്തിയിട്ട് മറ്റ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
കണ്ടിക്കൽ പ്രദേശത്ത് കണ്ടൽക്കാടുകളടക്കമുള്ള ഏക്കറുകണക്കിന് സ്ഥലം മണ്ണിട്ട് നികത്തിയതോടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്.
Attention travelers; A huge python has blocked the road in Kuttimakul, bringing vehicular traffic to a standstill.
