വടകര :(www.panoornews.in)വടകരയിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമമെന്ന് പരാതി.



കോൺഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് വാർഡ് കോൺഗ്രസ് പ്രസിഡന്റുമായ കെടി ബസാറിലെ രമേശൻ കിഴക്കയിലിന്റെ വീടിന് തീയിടാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമമമെന്നു പരാതി. വീടിനോട് ചേർന്ന ഷെഡിലെ വാഷിംഗ് മെഷീനും വിറകും അഗ്‌നിക്കിരയായി. പുലർച്ചെ 2:30 ഓടെയാണ് സംഭവം.
വീട്ടിൽ കറന്റ് പോയതിനെ തുടർന്ന് ഇൻവെർട്ടർ ഓണാക്കാൻ വേണ്ടി എഴുന്നേറ്റപ്പോഴാണ് അടുക്കളയുടെ ഭാഗത്തോട് ചേർന്ന കൂടയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷീനും വിറകും കത്തുന്നത് രമേശന്റെ ശ്രദ്ധയിൽ പെട്ടത്.
ഉടനെ ഭാര്യയെയും മകനെയും വിളിച്ചുണർത്തി മൂന്നു പേരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വാഷിംഗ് മെഷീനിൽ നിന്ന് ഷോർട് സർക്യൂട്ട് വഴി തീപിടിച്ചതാണെന്നു കരുതിയെങ്കിലും നേരം വെളുത്തപ്പോൾ വീടിന് ചുറ്റും രക്തകറ കണ്ടതോടെ ആരോ മനഃപൂർവം തീ കൊടുത്തതാണെന്ന സംശയം ബലപ്പെടുകയായിരുന്നു.
രാത്രി തീ ഇടാൻ വന്ന ആർക്കോ പരിക്ക് പറ്റിയതായാണ് സംശയം. തുടർന്ന് വടകര പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്യു.
സംഭവമറിഞ്ഞ് യുഡിഎഫ് വടകര മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, മണ്ഡലം പ്രസിഡന്റ് അഡ്വ: നയ്യൽ പി.ടി.കെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സി നിജിൻ തുടങ്ങിയവർ സ്ഥലത്തെത്തി. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
Complaint of attempt to set fire to Congress leader's house in Vadakara
