ന്യൂമാഹി :(www.panoornews.in)ന്യൂമാഹി കുറിച്ചിയിൽ മാതൃക-റെയിൽ റോഡ് നിട്ടൂർ വീട്ടിൽ എൻ.വി.സ്വാമിദാസൻ (69) അന്തരിച്ചു. ദീർഘകാലം ഒമാനിൽ സലാലയിലായിരുന്നു. സി.പി.എം കുറിച്ചിയിൽ ബ്രാഞ്ച് അംഗം, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം ഡയറക്ടർ, വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ് അംഗം, കർഷകസംഘം ന്യൂമാഹി വില്ലേജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. പ്രദേശികമായി നിർമ്മിച്ച ഒരു നാൾ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.ഭാര്യ: ടി.എം. സുജിതകുമാരി (മങ്ങാട്).



പരേതനായ എൻ.വി. കൃഷ്ണൻ - പരേതയായ എൻ.വി.നാണി ദമ്പതികളുടെ മകനാണ്.
മക്കൾ: നീതുദാസ്, പരേതനായ നിതിൻ ദാസ് (ഒരു വർഷം മുമ്പ് ദുബായിൽ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചു).മരുമകൻ: സജിമോൻ.
സഹോദരി: എൻ.വി.കനകം. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
N.V. Swamidasan of New Mahe, an active presence in the socio-political arena, has passed away.
