(www.panoornews.in)ഒരു സർക്കാർ ജീവനക്കാരൻ സോഷ്യൽ മീഡിയയിലോ, അല്ലാതെയോ രാഷ്ട്രീയമോ, രാഷ്ട്രീയ പ്രേരിതമോ ആയ ഒരു വിഷയത്തിന്റെയും പ്രചാരകൻ ആവാൻ പാടില്ല എന്നാണ് ചട്ടത്തിൽ പറയുന്നത്.



എന്നാൽ കുന്നോത്ത് പറമ്പ പഞ്ചായത്തിലെ വി ഇ ഒ ആയ രാജേഷ് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ അതിരൂക്ഷമായ രാഷ്ട്രീയ വിമർശനം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ നിരന്തരം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാരുണ്ടെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
ഏറ്റവും ഒടുവിൽ ആറ്റുകാൽ പൊങ്കാലക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന ശുചീകരണ പ്രവർത്തനം മുൻനിർത്തി മുഖ്യ മന്ത്രിയെയും, പ്രധാന മന്ത്രിയെയും താരതമ്യം ചെയ്തു കൊണ്ടും പ്രധാന മന്ത്രിക്കെതിരെ അധിക്ഷേപിച്ചും പോസ്റ്റ് ഇട്ടു എന്നാണ് ബി ജെ പി യുടെ പരാതി.
ബി ജെ പി നേതാക്കൾ പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് പരാതി നൽകിയത്
BJP files complaint against Kunnoth Paramba Panchayat VEO for frequent posts on social media against Prime Minister Narendra Modi
