മാഹി :(www.panoornews.in)കോഴിക്കോട് മെഡിക്കൽ കോളേജിലെ എംഡി (ശിശുരോഗ വിഭാഗം) പരീക്ഷയിൽ മാഹി സ്വദേശിനി ഡോ. കെ എം അനശ്വരയ്ക്ക് ഒന്നാം റാങ്ക്. പേരാവൂർ ഗവ.താലൂക്ക് ഹോസ്പിറ്റലിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആണ്.



മാഹി പി കെ രാമൻ മെമ്മോറിയൽ എച്ച് എസ്, ജവഹർ നവോദയ വിദ്യാലയ, ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പുതുച്ചേരി ജിപ്മറിൽ നിന്നാണ് ഡോ. അനശ്വര എം.ബി.ബി.എസ് പാസായത്.
മാഹി ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച കെ എം പവിത്രൻ്റെയും
(ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സികട്ട്രറി)
ആരോഗ്യവകുപ്പിലെ എ.എൻ.എം വി പി
സുജാതയുടെയും മകളാണ്. കൊച്ചി ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി വിദ്യാർത്ഥി കെ എം അനിരുദ്ധ് ഏക സഹോദരനാണ്.
Mahikabhimaan; Dr. K. M. Anaswara gets first rank
