(www.panoornews.in) അണ്ടലൂർ കാവിൽ ഉത്സവത്തിൽ ഇന്ന് രാവിലെ തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമായി.രണ്ടാം തീയ്യതി പിണറായി പാണ്ട്യ ഞ്ചേരി പടിയിൽ നിന്നും പെരുവണ്ണാൻ്റെ അക്കരെ കടയ്ക്കൽ ചടങ്ങോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.



തുടർന്ന് പടന്നക്കര ദേശവാസികളുടെ വക കരിമരുന്ന് പ്രയോഗം നടക്കും.രണ്ടാം തീയ്യതി ചക്ക കൊത്ത് ചടങ്ങ് നടക്കും.മൂന്നിന് മേലൂർ ദേശവാസികളുടെ കുട വരവ് നടക്കും.
നാലു മുതൽ കെട്ടിയാട്ടങ്ങൾക്ക് തുടക്കമാകും. എല്ലാ ദിവസവും വിവിധ ദേശക്കാരുടെ കരിമരുന്ന് പ്രയോഗമുണ്ടാകും.വൈവിധ്യമായ ആചാരങ്ങളും ചടങ്ങുകളും അണ്ടലൂർ കാവിനെ മറ്റുള്ള കാവുകളിൽ നിന്നും വേറിട്ടതാക്കുന്നു. തട്ടാലിയത്ത് ഗിരീശനച്ഛൻ, പനോളി മുകുന്ദനച്ഛൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
A festival is now being held in the presence of the deity of Andallur, Thariswara.
