പന്ന്യന്നൂർ :(www.panoornews.in)ചീര കൃഷിയിലും വിജയഗാഥ രചിക്കാൻ പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക്. പന്ന്യന്നൂർ റേഷൻ കടക്ക് സമീപം 35 സെൻ്റ് സ്ഥലത്താണ് ചീര കൃഷി നടത്തുന്നത്.



കൃഷി വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പിവി കമലം വിത്തിടൽ കർമ്മം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസി. എൻ പവിത്രൻ അധ്യക്ഷനായി.വി.എം ബാബു, കെ.കെ സതീഷ്, കുറ്റിയിൽ ചന്ദ്രൻ, വി.പി ശശീന്ദ്രൻ, കെ.പി അച്യുതൻ, എന്നിവർ സംസാരിച്ചു. ചീഫ് എക്സി.ഓഫീസർ കെ.സി ബിനിഷ സ്വാഗതവും, ബി. ബൈജു നന്ദിയും പറഞ്ഞു. വാഴ, പച്ചക്കറി കൃഷിയും ബാങ്ക് നടത്തുന്നുണ്ട്.
Pannyannur Service Cooperative Bank to establish foothold in spinach cultivation
