കൂത്തുപറമ്പ് :(www.panoornews.in)2025-26 ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസനപദ്ധതികൾ ഉൾപ്പെട്ടു. കൂത്തുപറമ്പിലെ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം,



കൂത്തുപറമ്പ് എ.ഇ.ഒ ഓഫീസ് കെട്ടിട നിര്‍മ്മാണം , കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം, കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ സ്മാര്‍ട്ട് കെട്ടിട നിര്‍മ്മാണം, പാനൂര്‍ നഗരസഭാ ആസ്ഥാന മന്ദിരം,മൊകേരി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം രണ്ടാം ഘട്ടം,
കോട്ടയം മലബാര്‍ പഞ്ചായത്തില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം,
പാട്യം പഞ്ചായത്തില്‍ സ്പോര്‍ട്സ് അക്കാദമി,
പെരിങ്ങത്തൂര്‍ - നാലുതെങ്ങ് - പുളിയനമ്പ്രം തീരദേശ റോഡ് നിർമാണം,
തൂവ്വക്കുന്ന്‍ - വിളക്കോട്ടൂര്‍ റോഡ് മെക്കാഡം ടാറിംഗ് എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിന് ഒരു കോടി രൂപ വീതം അനുവദിച്ചു.
കൂത്തുപറമ്പിലെ പത്തലായി കുഞ്ഞിക്കണ്ണന്‍ റോഡ് ( 5 കോടി),കടവത്തൂര്‍ - മുണ്ടത്തോട് റോഡ് നവീകരണം (2 കോടി),മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്‍ ( 5 കോടി), മണ്ഡലത്തിലെ തോടുകളുടെയും കുളങ്ങളുടെയും സംരക്ഷണവും നവീകരണവും (25 കോടി), മയ്യഴിപ്പുഴയില്‍ മോന്താലില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം (15 കോടി),
മണ്ഡലത്തിലെ മുഴുവന്‍ പുഴകളേയും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കല്‍ (15 കോടി), പാനൂരില്‍ സ്റ്റേഡിയം നിര്‍മ്മാണം (10 കോടി),പൊയിലൂര്‍ പി. ആര്‍. കുറുപ്പ് സ്മാരക പ്രകൃതി പഠന കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് നരിക്കോട്മല, വാഴമല, വിമാനപ്പാറ, പഴശ്ശി കാനനപാത എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര ശൃംഖല (20 കോടി),
മുളിയാത്തോട് പാലം നിര്‍മ്മാണം (5 കോടി),
പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ് നവീകരണം (10 കോടി) എന്നീ പദ്ധതികളും ഇത്തവണ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
State Budget; 20 development projects for Koothparamba constituency
