പാനൂർ:(www.panoornews.in) ചമ്പാട് നിന്നും ലഭിച്ച പണവും, വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് തിരിച്ചുനൽകി പാനൂരിലെ വ്യാപാരി


പാനൂർ ബസ്സ്റ്റാൻ്റിലെ ധ്യാൻ റെഡീ മെയ്ഡ്സ് സ്ഥാപനമുടമ സജിത്തിനാണ് ചമ്പാട് സ്വദേശിയായ ഫൈസലിൻ്റെ പഴ്സ് കളഞ്ഞ് കിട്ടിയത്.
ലൈസൻസ്, എ.ടി.എംകാർഡ് എന്നിവയും, പണവും പേഴ്സിലുണ്ടായിരുന്നെങ്കിലും ഫൈസലിനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സജിത്ത് പേഴ്സ് പാനൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെ പൊതു പ്രവർത്തകനായ നസീർ ഇടവലത്ത് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസലിൻ്റെതാണ് പേഴ്സ് എന്ന് കണ്ടെത്തി. സ്റ്റേഷനിലെത്തിയ ഫൈസലിന് എസ്.ഐ ഷീജി പേഴ്സ് കൈമാറി.
The example of a merchant in Panur who returned a wallet containing money and valuable documents received from Chambad
