(www.panoornews.in)പേരാവൂർ കണിച്ചാറിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം ; തിരച്ചിൽ


കണിച്ചാർ പഞ്ചായത്തിലെ മാവടി ആറ്റാംചേരിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇത് മൂന്നാം തവണയാണ് ഈ മേഖലയിൽ പുലിയെ നാട്ടുകാർ കാണുന്നതത്രെ. നാട്ടുകാർ വിവര മറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം മേഖലയിൽ തിരച്ചിൽ നടത്തി.
Rumor has it that a tiger has re-entered the population center in Kanichar, Peravoor; search
