കൂത്തുപറമ്പ് :(www.panoornews.in) കൂത്തുപറമ്പ് സംസ്കൃതി ചാരിറ്റബിൾ ട്രസ്റ്റ്, ജനമൈത്രി പോലീസ്,മോട്ടോർവാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡപകടങ്ങളും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ കെ.ശ്രീനിവാസൻ അധ്യക്ഷനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ വി. ടി അഖിൽ, കൂത്തുപറമ്പ് സ്റ്റേഷൻ പി.ആർ.ഒ എൻ പി രാജേഷ്, എം. സചീന്ദ്രൻ, ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
An awareness program was organized on the topic of road accidents and traffic rules in Koothuparamba.