(www.panoornews.in)മഹാരാഷ്ട്രയിലെ കുർലയിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ.
സാബിറ ബാനോ അസ്ഗർ ഷെയ്ഖ്(62) ആണ് ക്രൂരകൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ, മകൾ രേഷ്മ മുസാഫർ ഖാസി(41) സ്വയം പോലീസിൽ കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
തന്റെ മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നു എന്ന കാരണത്താലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സഹോദരിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും തന്നോട് പകയാണെന്നും രേഷ്മ വിശ്വസിച്ചിരുന്നു. ഈ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മകനോടൊപ്പം മുമ്പ്രയിൽ താമസിക്കുകയായിരുന്നു സാബിറ മകളെ കാണാൻ കുർലയിലെത്തിയപ്പോഴാണ് തർക്കമുണ്ടായത്. പക്ഷപാതപരമായി അമ്മ പെരുമാറുന്നു എന്ന് ആരോപിച്ച് രേഷ്മ അവരെ കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം രേഷ്മ സ്വയം കീഴടങ്ങുകയായിരുന്നു. ചുനബട്ടി പോലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്റെ കുറ്റം സമ്മതിച്ചു.
സംഭവത്തിൽ, പോലീസ് അന്വേഷണം ആരോപിച്ചിട്ടുണ്ട്. രേഷ്മയുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനായി കുടുംബാംഗങ്ങളുടേയും അയൽക്കാരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
41-year-old woman stabs mother to death, says she loves her sister more