---
title: "ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി"
english_title: "After a six-day search, a 15-year-old girl who went missing from Vallapuzha has finally been found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261145/after-a-six-day-search-a-15-year-old-girl-who-went-missing-from-vallapuzha-has-finally-been-found"
published_at: "2025-01-04T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677960eb68ec1_677955a0dd4cf_i.jpg"
keywords: []
---

# ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

> **Lead Summary:** വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആറ് ദിവസത്തെ തെരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

## Article Content

വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആറ് ദിവസത്തെ തെരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

പെൺകുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബർ 30 ന് രാവിലെയാണ് 15 കാരി കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി.

എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു.

ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

ഈ നിർണായക ഘട്ടത്തിലാണ്  വാർത്ത കണ്ട് ട്രെയിൻ യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടുകയും ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261145/after-a-six-day-search-a-15-year-old-girl-who-went-missing-from-vallapuzha-has-finally-been-found)