(www.panoornews.in)ബിജെപി വേങ്ങാട് ഏരിയ പ്രസിഡൻ്റ് സനോജ് നെല്ലിയാടിനെ ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. വേങ്ങാട് തെരുവിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി ബൈക്കിൽ സഞ്ചരിക്കുകയാ യിരുന്ന സനോജിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ തന്നെ റോഡിലിട്ടു ചവിട്ടുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തതതായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സനോജ് പറഞ്ഞു
തന്റെ വീടിനടുത്തുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ച പുതുവത്സര പരിപാടിയിൽ മകനെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാത്രി 11 മണിക്ക് ബാലസംഘത്തിൻ്റെ ചുമതലയുള്ള പ്രവർത്തകൻ വീട്ടിൽ വരികയും, മക നെ പുതുവത്സര പരിപാടിയിൽ അയക്കാൻ താല്‌പര്യമില്ലെന്ന് അറിയിച്ചപ്പോൾ താനുമായി വഴക്കിടുകയും, പിന്നീട് കുറച്ചുപേർ സംഘടിച്ച് എത്തി തന്നെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
CPM workers attack BJP Vengad area president